Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fever Cases

Thrissur

ജില്ലയിൽ പനിബാധിതരുടെ എണ്ണം 5000 കടന്നു

തൃ​ശൂ​ർ: മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും ജി​ല്ല​യി​ൽ വി​ട്ടൊ​ഴി​യാ​തെ പ​നി​യും പ​ക​ർ​ച്ച​വ്യാ​ധി​ക​ളും. ഈ ​മാ​സ​ത്തി​ലെ ആ​റു ദി​വ​സ​ത്തെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 5235 പേ​രാ​ണ് പ​നി ബാ​ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ഇ​തി​ൽ 63 പേ​രെ കി​ട​ത്തി​ച്ചി​കി​ത്സ​യ്ക്കു വി​ധേ​യ​രാ​ക്കി.

ര​ണ്ട്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ മാ​ത്രം പ​നി ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​വ​രു​ടെ എ​ണ്ണം 1,000 ക​ട​ന്നി​രു​ന്നു. മ​ഴ​ക്കാ​ലം ക​ഴി​ഞ്ഞി​ട്ടും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ആ​റി​നാ​ണ് ഏ​റ്റ​വും കു​റ​വു പ​നി കേ​സു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത് -417പേ​ർ.

ഇ​ൻ​ഫ്ലു​വ​ൻ​സ​യും ഡെ​ങ്കി​പ്പ​നി​യും

റി​പ്പോ​ർ​ട്ട് പ്ര​കാ​രം 120 പേ​ർ​ക്ക് ഇ​ൻ​ഫ്ലു​വ​ൻ​സ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ 49 പേ​രെ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ 94 പേ​രും ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.
തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ​മാ​ത്രം ഈ ​മാ​സം പ​ത്തു പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​താ​യും ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ഷി​ഗെ​ല്ല, മ​ലേ​റി​യ​യും

പാ​ഞ്ഞാ​ൾ, എ​രു​മ​പ്പെ​ട്ടി മേ​ഖ​ല​ക​ളി​ൽ ഷി​ഗെ​ല്ല കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ അ​വ​ണൂ​ർ, തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ, മു​ള്ളൂ​ർ​ക്ക​ര മേ​ഖ​ല​ക​ളി​ൽ മ​ലേ​റി​യ​യും സ്ഥി​രീ​ക​രി​ച്ചു. അ​ഞ്ചു പേ​ർ​ക്ക് എ​ലി​പ്പ​നി ബാ​ധി​ച്ച​പ്പോ​ൾ ഒ​രു മ​ര​ണം സം​ഭ​വി​ച്ച​താ​യും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

ഈ ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക

ഇ​ൻ​ഫ്ലു​വ​ൻ​സ: പെ​ട്ടെ​ന്നു​ള്ള ശ​ക്ത​മാ​യ പ​നി​യും വി​റ​യ​ലും, ശ​രീ​ര​വേ​ദ​ന​യും ക​ടു​ത്ത ത​ള​ർ​ച്ച​യും, ക​ടു​ത്ത ത​ല​വേ​ദ​ന, വ​ര​ണ്ട ചു​മ​യും തൊ​ണ്ട​വേ​ദ​ന​യും, മൂ​ക്കൊ​ഴു​കു​ക​യോ അ​ട​യു​ക​യോ ചെ​യ്യു​ക, ചി​ല​രി​ൽ ഛർ​ദ്ദി​യും വ​യ​റി​ള​ക്ക​വും (പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളി​ൽ).

ഷി​ഗെ​ല്ല: ക​ടു​ത്ത വ​യ​റു​വേ​ദ​ന​യും മ​ല​ശോ​ധ​ന​യ്ക്ക് മു​മ്പു​ള്ള ശ​ക്ത​മാ​യ വേ​ദ​ന​യും, പ​നി, ര​ക്ത​വും കൊ​ഴു​പ്പും ക​ല​ർ​ന്ന വ​യ​റി​ള​ക്കം, നി​ര​ന്ത​രം മ​ലം പോ​ക​ണ​മെ​ന്ന തോ​ന്ന​ൽ.

മ​ലേ​റി​യ: വി​റ​യ​ലോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ പ​നി, ക​ടു​ത്ത ത​ല​വേ​ദ​ന​യും ശ​രീ​ര​വേ​ദ​ന​യും, ഛർ​ദ്ദി​യും ക​ടു​ത്ത ക്ഷീ​ണ​വും, രോ​ഗം മൂ​ർ​ച്ഛി​ക്കു​ന്ന​ത​നു​സ​രി​ച്ച് വി​യ​ർ​പ്പ് ഉ​ണ്ടാ​കു​ക

ഓ​ർ​ക്കു​ക...

പ​നി, ശ​രീ​ര​വേ​ദ​ന, ത​ല​വേ​ദ​ന, ക്ഷീ​ണം തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ അ​വ​ഗ​ണി​ക്കാ​തെ ആ​വ​ശ്യ​മാ​യാ​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ നി​ർ​ദേ​ശി​ക്കു​ന്നു.
കൊ​തു​കു വ​ള​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തും പ​രി​സ​ര​ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തും പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ​ത്തി​ൽ പ്ര​ധാ​ന​മാ​ണ്.

Latest News

Corehub Up